മോണിക്കയെ ഭോപ്പാലിലേക്ക് കൊണ്ടുവന്നു
ഭോപ്പാല്‍: അധോലോക കുറ്റവാളി അബു സലീമിന്റെ കാമുകി മോണിക്ക ബേദിയെ ഹൈദരാബാദില്‍ നിന്നും ഭോപ്പാലിലേക്ക് കൊണ്ടുവന്നു. വ്യാജപാസ്പോര്‍ട്ട് കേസില്‍ ഇവിടുത്തെ ഒരു കോടതിയില്‍ ഹാജരാക്കാനാണ് മോണിക്കയെ ഡിസംബര്‍ നാല് ഞായറാഴ്ച ഭോപ്പാലിലേക്ക് കൊണ്ടുവന്നത്. ഇവരെ തിങ്കളാഴ്ച കോടതി മുന്‍പാകെ ഹാജരാക്കും.
കനത്ത സുരക്ഷാസന്നാഹങ്ങളോടെ തീവണ്ടി മാര്‍ഗം കൊണ്ടുവന്ന മോണിക്കയെ ഇതാര്‍സിക്കടുത്ത് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
ജഡ്ജി ജി.കെ ദാന്‍ഗി കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് മോണിക്കക്കെതിരെ വാറന്റ് അയച്ചിരുന്നു.












Click it and Unblock the Notifications