പുറത്താക്കിയത് നട്വറിനുള്ള സൂചന: കപില്‍ സിബല്‍
ദില്ലി: നട്വര്‍സിംഗിനെ കോണ്‍ഗ്രസ് സ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും നീക്കിയതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.
സ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നും തീരുമാനത്തോട് അദ്ദേഹത്തിന് യോജിപ്പാണെന്നും അംബികാ സോണി വ്യക്തമാക്കി.
അതേ സമയം സ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനം നല്‍കുന്ന സൂചന വകുപ്പില്ലാമന്ത്രിയായ നട്വര്‍സിംഗ് മനസിലാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ നിന്നും നീക്കിയതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ തുടരണോ വേണ്ടയോ എന്ന് നട്വറിന് തീരുമാനിക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ വ്യക്തികള്‍ക്കു മുകളിലാണെന്ന വസ്തുത മനസിലാക്കുന്നയാളാണ് നട്വര്‍.
സ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതു കൊണ്ട് അദ്ദേഹം കുറ്റക്കാരനാണെന്ന് അര്‍ത്ഥമില്ലെന്നും അക്കാര്യം പഥക് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും കബില്‍ സിബല്‍ വ്യക്തമാക്കി.












Click it and Unblock the Notifications