നട്വര്‍സിംഗ് മത്രാനിക്കെതിരെ നിയമനടപടിക്ക്
ദില്ലി: ഇറാക്കി എണ്ണ ഇടപാടില്‍ താനുള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവിച്ച ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനിയ്ക്കെതിരെ കേന്ദ്രമന്ത്രി നട്വര്‍സിംഗ് നിയമനടപടിക്ക് ഒരുങ്ങുന്നു.
മത്രാനിയ്ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുന്നതിന അഭിഭാഷകരുമായി നട്വര്‍സിംഗ് ആലോചിച്ചുവരികയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം മത്രാനിയുടെ വിവാദ പ്രസ്താവന ഉള്‍പ്പെട്ട അഭിമുഖം പ്രസിദ്ധീകരിച്ച ഇന്ത്യാ ടുഡേയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
തന്നെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആയുധമായി മാറുകയാണ് മത്രാനി ചെയ്തതെന്നാണ് നട്വര്‍ കരുതുന്നതെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications