നട്വര്‍ സിംഗിനെ കോണ്‍ഗ്രസ് സ്റിയറിംഗ് കമ്മറ്റിയില്‍ നിന്നും പുറത്താക്കി
ദില്ലി: വോള്‍ക്കര്‍ വിവാദത്തിലുള്‍പ്പെട്ട നട്വര്‍ സിംഗിനെ കോണ്‍ഗ്രസ് സ്റിയറിംഗ് കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. ഡിസംബര്‍ നാല് ഞായറാഴ്ച രാത്രിയാണ് കമ്മറ്റിയില്‍ നിന്നും നട്വറെ പുറത്താക്കിക്കൊണ്ടുളള തീരുമാനമുണ്ടായത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്റിയറിംഗ് കമ്മറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. വോള്‍ക്കര്‍ വിവാദത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും രാജി വക്കില്ലെന്ന് നട്വര്‍ പ്രഖ്യാപിച്ചതിന് പുറകേയാണ് പാര്‍ട്ടിയുടെ ഈ നീക്കം.
നേരത്തെ താന്‍ രാജി വയ്ക്കില്ലെന്നും അത് അധികാരത്തോടുളള താല്‍പര്യം മൂലമല്ലെന്നും ഇപ്പോള്‍ രാജി വച്ചാല്‍ കുറ്റാരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലുള്ള പ്രവൃത്തിയായിരിക്കും അതെന്നും നട്വര്‍ പ്രസ്താവിച്ചിരുന്നു.
അടുത്തിടെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി സ്റിയറിംഗ് കമ്മറ്റിയാക്കി മാറ്റിയത്. സോണിയാഗാന്ധിയാണ് പ്രധാനപ്പെട്ട പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന ഈ കമ്മററിയുടെ അധ്യക്ഷ.
സ്റിയറിംഗ് കമ്മറ്റിയില്‍ നിന്നും നട്വറിനെ പുറത്താക്കിയത് തനിക്ക് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയുടെ പിന്തുണയുണ്ടെന്ന നട്വറിന്റെ പ്രസ്താവനക്കുള്ള തിരിച്ചടി കൂടിയാണ്.












Click it and Unblock the Notifications