നട്വര്‍ രാജി വയ്ക്കുന്നതു വരെ സഭാനടപടികള്‍ എന്‍ഡിഎ തടസപ്പെടുത്തും
ദില്ലി: കേന്ദ്രമന്ത്രി നട്വര്‍സിംഗ് രാജിവയ്ക്കുന്നതു വരെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ എന്‍ഡിഎ തീരുമാനിച്ചു. ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനി എവിടെയാണെന്ന കാര്യം വെളിപ്പെടുത്തണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തിയതിനു ശേഷം മത്രാനിയെ കോണ്‍ഗ്രസിന് അനുകൂലമായി പ്രസ്താവന പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് വി.കെ.മല്‍ഹോത്ര ആരോപിച്ചു. ഒരു അംബാസിഡറെ എങ്ങനെയാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നതെന്നും മല്‍ഹോത്ര ചോദിച്ചു.
നട്വര്‍സിംഗും മകന്‍ ജഗത്സിംഗും മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രണ്‍ദീപ്സിംഗ് സുജൈവാലയും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് ഇപ്പോള്‍ പുറപ്പെടുവിക്കുന്നതെന്നും മല്‍ഹോത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എല്‍.കെ.അദ്വാനി, സുഷമ സ്വരാജ്, അനന്ത്കുമാര്‍, ദിഗ്വിജയ്സിംഗ്, പ്രഭുനാഥ്സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications