സിജോയെ യുഎസ് സൈന്യം മോചിപ്പിച്ചു
ദില്ലി: ഇറാഖില്‍ യുഎസ് സെനികര്‍ തടവിലാക്കിയിരുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി സിജോ ജോസിനെ വിട്ടയച്ചു. ഡിസംബര്‍ നാല് ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ഇയാളെ വിട്ടയച്ചത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയ സിജോ ഞായറാഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
ഇറാഖിലെ നിരോധിത മേഖലയില്‍ കടന്ന ചിത്രങ്ങളെടുത്തതിനാണ് ഇറാഖിലെ ഒരു കുവൈറ്റ് കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന സിജോയെ യുഎസ് സൈനികര്‍ തടവിലാക്കിയത്. കുറ്റക്കാരനല്ലാത്ത സിജോയെ മോചിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യ മന്ത്രാലത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് പുനരാലോചന നടത്തിയെങ്കിലും സിജോയെ മോചിപ്പിക്കാന്‍ യുഎസ് സൈന്യം തയ്യാറായിരുന്നില്ല. 60 ദിവസത്തിനു ശേഷം ഇക്കാര്യം വീണ്ടും പരിഗണിക്കാമെന്നായിരുന്നു നിലപാട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് യുഎസ് സ്ഥാനപതിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സിജോയുടെ മോചനകാര്യത്തില്‍ തീരുമാനമായത്.
സിജോ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തിയേക്കും.












Click it and Unblock the Notifications