ഒറീസയില്‍ ചരക്കു തീവണ്ടി പാളം തെറ്റി രണ്ടുപേര്‍ മരിച്ചു
ഭുവനേശ്വര്‍: ഒറീസയില്‍ തീവണ്ടി പാളം തെറ്റി രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സുന്ദര്‍ഗഢിലെ ബിമല്‍ഗഢില്‍ വച്ചാണ് അപകടമുണ്ടായത്. ഇരുമ്പയിര് കയറ്റിവന്നിരുന്ന ചരക്കുതീവണ്ടിയുടെ 30 ബോഗികളാണ് പാളം തെറ്റിയത്. റോക്സിയില്‍ നിന്നും ബിമല്‍ഗഢിലേക്ക് വരികയായിരുന്നു തീവണ്ടി.
തീവണ്ടിയുടെ ബ്രേക്ക് സംവിധാനത്തിനുണ്ടായ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
തീവണ്ടിയില്‍ 50ളം പേരുണ്ടായിരുന്നതിനാല്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications