ബിജെപിയില്‍ നിന്ന് ഉമ ഭാരതിയെ പുറത്താക്കി
ദില്ലി: കഴിഞ്ഞ ആഴ്ച പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്ത ബി ജെ പി നേതാവ് ഉമ ഭാരതിയെ പുറത്താക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉമയെ പുറത്താക്കുന്നതെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വക്താവ് അരുണ്‍ ജറ്റെലെ വ്യക്തമാക്കി. ബിജെപിയുടെ ഒന്‍പത് അംഗ പാര്‍ലമെന്ററി ബോര്‍ഡിലെ എട്ട് പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഉമാഭാരതി പ്രശ്നത്തില്‍ തീരുമാനമെടുക്കാനായി ബി ജെ പി നേതൃത്വം ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു.
നേരത്തേ ഉമയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയിലും ഉമ നേതൃത്ത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് ചെയ്തത്. ഇത് ഉമയെ പുറത്താക്കണമെന്നുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായത്തിന് ആക്കം കൂട്ടി.
ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയും എ.ബി.വാജ്പേയിയും മൂകസാക്ഷികളായി തുടരരുതെന്നായിരുന്നു ഉമ കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications