ഉമ പ്രശ്നം: തിങ്കളാഴ്ച ബിജെപി നേതൃയോഗം
ദില്ലി: ഉമാഭാരതി പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ബിജെപി നേതൃത്വം ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച യോഗം ചേരും. കാരണം കാണിക്കല്‍ നോട്ടീസിനുള്ള ഉമാഭാരതിയുടെ മറുപടിയില്‍ ബിജെപി നേതൃത്വത്തിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ചതോടെ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയും എ.ബി.വാജ്പേയിയും മൂകസാക്ഷികളായി തുടരരുതെന്ന് ഉമാഭാരതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അരുണ്‍ ജെറ്റ്ലി, പ്രമോദ് മഹാജന്‍ എന്നിവരെ ഉമാഭാരതി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി അധികാര രാഷ്ട്രീയത്തിന്റെ പിടിയില്‍ പെട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പാര്‍ട്ടി ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചതിനാണ് തനിക്കെതിരെ നടപടിയെടുക്കുന്നത്. 20 വര്‍ഷം പാര്‍ട്ടിക്കായി അര്‍പ്പിച്ച തനിക്ക് മറുപടി നല്‍കാന്‍ മൂന്നു ദിവസത്തെ സമയമാണ് അനുവദിച്ചതെന്നും ഉമ പറഞ്ഞു.












Click it and Unblock the Notifications