വോള്‍കര്‍: ചൊവ്വാഴ്ച സര്‍വകക്ഷി യോഗം
ദില്ലി: വിവാദമായ വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച സര്‍വകക്ഷിയോഗം നടക്കും.
തിങ്കളാഴ്ച പ്രശ്നത്തെ ചൊല്ലിയുളള ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച വരെ പിരിഞ്ഞിരുന്നു. മുന്‍പും ഈ പ്രശ്നത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചിരുന്നു.
ഇതിനിടെ വോള്‍ക്കര്‍ പ്രശ്നവും ഇതുമൂലം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. ധനകാര്യമന്ത്രി പി.ചിദംബരം, പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി, ശാസ്ത്രസാങ്കേതികമന്ത്രി കപില്‍ സിബല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications