Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ അന്വേഷണം നേരിടാന്‍ തയ്യാര്‍: ജഗത്

ദില്ലി: വോള്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സിബിഐ അന്വേഷണം നേരിടാന്‍ താനും നട്വര്‍സിംഗും തയ്യാറാണെന്ന് നട്വറിന്റെ മകന്‍ ജഗദ് പറഞ്ഞു. ദില്ലിയില്‍ ഡിംസബര്‍ അഞ്ച് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട്വറിനു നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് പഥക് കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. കമ്മീഷനെ ശരിയായി ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം പല സംഭവങ്ങളും നടക്കുന്നുണ്ട്. പഥക് കമ്മീഷന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹം വളരെ മുതിര്‍ന്ന, വിശ്വാസ്യതയുളള ഒരു വ്യക്തിയാണ്.

താനും തന്റെ പിതാവും സിബിഐ അന്വേഷണത്തിന് പോലും തയ്യാറാണ്. ഇക്കാര്യത്തില്‍ ഏറ്റവുമാദ്യം സിബിഐ അന്വേഷണം അനുവദിക്കണമെന്ന് പറയുന്നത് നട്വറായിരിക്കും.

തങ്ങളുടെ സല്‍പ്പേര് വീണ്ടെടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ ശ്രമം. സല്‍പ്പേരും ബഹുമാനവുമാണ് എല്ലാവര്‍ക്കും പ്രധാനം. ഇക്കാര്യത്തില്‍ പഥക് കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിക്കണം. അതിനു ശേഷം ഈ ആരോപണങ്ങള്‍ അവസാനിക്കുമെന്നും ജഗദ് പറഞ്ഞു.

പ്രശ്നത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നട്വറിനെ കൈവെടിഞ്ഞോയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ജഗദ് തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+