മത്രാനിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ദില്ലി: ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനിയെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്തു.
ഇറാക്കിന്റെ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട് അനധികൃതമായ പണമിടപാട് നടന്നിട്ടുണ്ടെയെന്ന് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തുവച്ചാണ് മത്രാനിയെ ചോദ്യം ചെയ്തത്. മത്രാനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
നേരത്തെ രഹസ്യസങ്കേതത്തില്‍ വച്ച് ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റോ എന്നീ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ മത്രാനിയെ ചോദ്യം ചെയ്തിരുന്നു.
എണ്ണ ഇടപാടില്‍ നട്വര്‍സിംഗിനും മകന്‍ ജഗത്സിംഗിനുമുള്ള പങ്കിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായാണ് മത്രാനിയെ ചോദ്യം ചെയ്തത്.












Click it and Unblock the Notifications