വോള്‍കര്‍: സോണിയയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. മോസ്കോവിലേക്ക് പേകുന്ന വഴി വിമാനത്തില്‍ വച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്നത്തിന്റെ പേരില്‍ നട്വര്‍ സിംഗ് മന്ത്രിസഭയില്‍ നിന്നും രാജിവക്കുകയാണെങ്കില്‍ തുടര്‍ നടപടികളെപ്പറ്റി താന്‍ ആലോചിക്കും. വോള്‍ക്കര്‍ വിവാദത്തിന്റെ പേരില്‍ സോണിയാ ഗാന്ധിയുമായി യാതൊരു വിധ അഭിപ്രായവ്യത്യാസങ്ങളുമില്ല.
സോണിയാ ഗാന്ധി ദേശീയ ഉപദേശക സമിതിയില്‍ നിന്നും രാജി വയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കവെ ഈ ആവശ്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിജെപിക്ക് തന്നെയറിയാമെന്നും ഈ ആവശ്യത്തിന് യാതൊരു പ്രാധാന്യവും താന്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications