സംസ്ഥാനത്ത് റാഗിങ് വിരുദ്ധ ദിനം ആചരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളജുകളിലും ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച റാഗിംഗ് വിരുദ്ധദിനമായി ആചരിച്ചു. കോട്ടയം എസ്എംഇ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി റാഗിംങിന്റെ പേരില്‍ മാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരാണ് റാഗിംങ് വിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ എല്ലാ കോളജുകളിലും ഇതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ റാഗിംങ് വിരുദ്ധപ്രതിജ്ഞയെടുത്തു. അധ്യാപകരും റാഗിംങ് വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുത്തു.
ഇതിനിടെ ആലപ്പുഴയിലെ ചേര്‍ത്തല എന്‍എസ്എസ് കോളജില്‍ സംഘടിപ്പിച്ച റാഗിംങ് വിരുദ്ധപ്രവരത്തനങ്ങള്‍ ഒരു വിഭാഗം എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി.












Click it and Unblock the Notifications