Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കര്‍ശന സുരക്ഷ

തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 13-ാം വാര്‍ഷികമായ ഡിസംബര്‍ ആറിന് ബാബ്റി മസ്ദിജ് ഏകോപന സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പൊലീസ് സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 120 മൊബൈല്‍ പട്രോളിംഗ് സംഘങ്ങളേയും 75 പൊലീസ് ചെക്ക്പോസ്റുകളും വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് അബ്രഹാം പറഞ്ഞു. 1600ളം പൊലീസുകാരെ ഡ്യൂട്ടിക്കായി തിരുവനന്തപുരത്ത് വിന്യസിക്കും.

റെയില്‍വേ, ബസ് സ്റേഷനുകളില്‍ വെവ്വേറെ പൊലീസ് പിക്കറ്റിംഗ് കേന്ദ്രങ്ങളുണ്ടായിരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നവരെ മുന്‍കരുതലെന്ന നിലക്ക് അറസ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോഡ്ജുകളിലും ഹോട്ടലുകളിലും റെയ്ഡ് നടത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ജാഗ്രത പാലിക്കുവാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് ബലമായി വ്യാപാര, വ്യവസായസ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുന്നതിന് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. പൊതുമുതലുകള്‍ നശിപ്പിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന നേതാക്കളടക്കമുളളവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുക്കും.സര്‍ക്കാര്‍ മുതലുകള്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടം ഈടാക്കാനായി ഇവര്‍ക്കെതിരെ സിവില്‍ കേസുകളും എടുക്കുമെന്നും എസ്പി മനോജ് എബ്രഹാം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+