സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കമായി
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര മേളയ്ക്ക് കോഴിക്കോട് തുടക്കമായി. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച മീഞ്ചന്ത ഹയര്‍ സെക്കന്ററി സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.അജിത്കുമാര്‍ മേളയ്ക്ക് പതാക ഉയര്‍ത്തി.
മേള നാലുദിവസം നീണ്ടുനില്‍ക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മേയര്‍ എം.ഭാസ്കരന്‍ അധ്യക്ഷത വഹിക്കും.
ഗവര്‍മെന്റ് വിഎച്ച്എസ് മീഞ്ചന്ത, ആര്‍കെ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.












Click it and Unblock the Notifications