സ്മാര്‍ട്ട് സിറ്റി: ധാരണാപത്രം ഒപ്പിടുന്നത് വൈകിയേക്കും
തിരുവനന്തപുരം: കൊച്ചിയില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്ഥാപിക്കാനൊരുങ്ങുന്ന സ്മാര്‍ട്ട് സിറ്റിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നത് വൈകിയേക്കും. നേരത്തെ ഡിസംബര്‍ ഒന്‍പതിനാണ് ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.
എവിടെ വച്ചാണ് ധാരണാപത്രം ഒപ്പുവയ്ക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഐടി സെക്രട്ടറി പി.എച്ച് കുര്യന് പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ കേരളത്തില്‍ വച്ചോ ദുബായില്‍ വച്ചോ ധാരണാപത്രം ഒപ്പുവയ്ക്കുവാനാകുമെന്നാണ് കരുതുന്നത്. ധാരണാപത്രം സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പ്രധാനപ്പെട്ട ഒരു കരാറായതു കൊണ്ട് കരാര്‍ എല്ലാവിധത്തിലും സുതാര്യമാവണമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ധാരണാപത്രം സപ്തംബര്‍ ഒന്‍പതിനാണ് തയ്യാറായത്. ഇതു സംബന്ധിച്ച അന്തിമകരാര്‍ മൂന്നുമാസത്തിനകം ഒപ്പുവയ്ക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.