Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ടൂറിസം വികസനത്തിന് കേന്ദ്രാനുമതി

ദില്ലി: കേരളത്തിന്റെ ടൂറിസം വികസനത്തിനായി കേന്ദ്രം നിരവധി പുതിയ പദ്ധതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രടൂറിസം സഹമന്ത്രി രേണുകാ ചൗധരി പറഞ്ഞു. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച ലോക്സഭയിലാണ് രേണുക ഇക്കാര്യം അറിയിച്ചത്.

800 കോടിയുടെ ആലപ്പുഴ ഹെറിറ്റേജ് ടൗണ്‍ പദ്ധതി, 798 ലക്ഷത്തിന്റെ ബീച്ച് ടൂറിസം സര്‍ക്യൂട്ട് പദ്ധതി, 14 ലക്ഷത്തിന്റെ ഐടി മാര്‍ക്കറ്റിംഗ് ടൂള്‍സ് പദ്ധതി എന്നിവയാണിവ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി 2233.63 കോടിയുടെ പദ്ധതികള്‍ക്ക് അനുവാദം നല്‍കിയതായും രേണുക ചൗധരി അറിയിച്ചു.

ചെങ്ങറ സുരേന്ദ്രന്റെ ചോദ്യത്തിനുളള മറുപടിയായാണ് രേണുക ചൗധരി ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+