യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തിങ്കളാഴ്ച
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചേരും. ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്.
വൈദ്യുതി നിരക്ക് കുറയ്ക്കാനും ഗുണ്ടാ നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാനുമുള്ള കെപിസിസി നിര്‍വാഹക സമിതിയുടെ ശുപാര്‍ശകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. കെപിസിസിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് യുഡിഎഫിന്റേതായ ശുപാര്‍ശകള്‍ യോഗം മുന്നോട്ടുവച്ചേക്കും. വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനു പുറമെ മറ്റു ഘടകകക്ഷികള്‍ക്കുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് കമ്മിറ്റികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചേക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായേക്കും.
ആര്‍എസ്പി (ബി) നേതാവ് ഷിബു ബേബി ജോണ്‍ യോഗത്തില്‍ പങ്കെടുക്കും. ഷിബു യുഡിഎഫിലേക്ക് തിരിച്ചുവന്നതിനു ശേഷം ആദ്യമായാണ് യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications