സര്‍ക്കാര്‍ ഒത്താശയോടെ ഭൂമികയ്യേറ്റം: വി.എസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലും വനഭൂമിയിലും കയ്യേറ്റം നടക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നത്. പൂയംകുട്ടിയും മതികെട്ടാനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
ഇതു സംബന്ധിച്ച് കോടതി വിധികളും ജനവിധികളും ഉണ്ടായിരുന്നിട്ടും എ.കെ ആന്റണിയെപ്പോലെ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മര്യാദ കാണിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications