റഷ്യയില്‍ നീന്തല്‍ക്കുളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 14 മരണം
മോസ്കോ: റഷ്യയില്‍ ഒരു നീന്തല്‍ക്കുളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 10 കുട്ടികളുള്‍പ്പെടെ 14 പേര്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ നാല് ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. റഷ്യന്‍ നഗരമായി പേറമിലെ ഒരു നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. മരിച്ച കുട്ടികളെല്ലാവരും മൂന്നിനു 11 വയസിനും മധ്യേ പ്രായമുള്ളവരാണ്. പരിക്കേറ്റവരില്‍ ആറുപേര്‍ കുട്ടികളാണ്.
സുരക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി കോണ്‍ക്രീറ്റ് പാളികള്‍ എടുത്തുമാറ്റിയിട്ടുണ്ട്.
2004 ഫെബ്രുവരിയില്‍ മോസ്മോ വാട്ടര്‍ പാര്‍ക്കില്‍ ഇതേ രീതിയില്‍ മേല്‍ക്കൂര തകര്‍ന്ന് 28 പേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications