സദ്ദാമിന്റെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു
ബാഗ്ദാദ്: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ വിചാരണ ചെയ്യുന്ന ട്രിബ്യൂണലിന്റെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് വാദം ഉന്നയിക്കാന്‍ മുഖ്യ ജഡ്ജി അനുവദിക്കാത്തതിനെ തുടര്‍ന്ന് സദ്ദാമിന്റെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു.
തന്റെ വാദം അവതരിപ്പിക്കുന്നതിന് രണ്ടു മിനിട്ട് മാത്രം മതിയെന്ന് അറ്റോണി ജനറല്‍ റംസെ ക്ലാര്‍ക്ക് പറഞ്ഞുവെങ്കിലും ഇറാക്കി സര്‍ക്കാരിന്റെ നിയമം അനുസരിച്ച് രൂപീകരിച്ച ട്രിബ്യൂണല്‍ ആണിതെന്ന് ചൂണ്ടിക്കാട്ടി മുഖ്യജഡ്ജി വാദം അനുവദിച്ചില്ല.
കോടതിയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തുകയാണെങ്കില്‍ പകരം അഭിഭാഷകരെ നിയമിക്കുമെന്ന് മുഖ്യജഡ്ജി പറഞ്ഞു. എന്നാല്‍ തനിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകരെ നിയമിക്കുന്നത് അംഗീകരിക്കില്ലെന്ന് സദ്ദാം ഹുസൈന്‍ വ്യക്തമാക്കി.
നിയമം അനുസരിച്ചുള്ള റൂളിംഗാണ് താന്‍ നടത്തുന്നതെന്ന് ജഡ്ജി പറഞ്ഞപ്പോള്‍ അമേരിക്കക്കാര്‍ ഉണ്ടാക്കിയതാണ് ഈ നിയമമെന്നും അത് ഇറാക്കിന്റെ പരമാധികാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും സദ്ദാം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications