Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ ഗേറ്റ്സ് ദില്ലിയിലെത്തി

ദില്ലി: ഐടി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്സ് ദില്ലിയിലെത്തി. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച രാത്രി ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ അദ്ദഹം നാലുദിവസം ഇന്ത്യയില്‍ തങ്ങും.

വ്യാഴാഴ്ച അദ്ദേഹം ചെന്നൈ സന്ദര്‍ശിക്കുമെന്ന് ഐടി വകുപ്പുമന്ത്രി ദയാനിധി മാരന്‍ പറഞ്ഞു. തിരുച്ചിറപ്പള്ളി, മധുര തുടങ്ങിയ സ്ഥലങ്ങളിലെ ഐടി പദ്ധതികളില്‍ നിക്ഷേപമിറക്കാന്‍ ബില്‍ ഗേറ്റ്സിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും സാമൂഹ്യസംഘടനകളുമായും എച്ച്ഐവി തടയാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെപ്പറ്റി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ബില്‍ ഗേറ്റ്സ് ചെന്നൈ സന്ദര്‍ശിക്കുന്നത്.

ഐടി വകുപ്പുമന്ത്രി ,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാവസായികള്‍, വ്യവസായ സംഘടനകള്‍ എന്നിവരുമായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദില്ലിയില്‍ ബുധനാഴ്ച സംഘടിപ്പിച്ചിരിക്കുന്ന സിഇഒ ഫോറത്തിലും ബാംഗ്ലൂരില്‍ വെളളിയാഴ്ച നടക്കുന്ന ഡെവലപ്പേഴ്സ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.

ദില്ലിയിലെ മയൂര ഷെറാട്ടണ്‍ ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹത്തെ മുറിയില്‍ ചെന്ന് കാണാന്‍ വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജിക്കും ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കും മാത്രമേ അനുവാദം നല്‍കിയിട്ടുള്ളൂ.

കനത്ത സുരക്ഷാസന്നാഹങ്ങളാണ് ബില്‍ ഗേറ്റ്സിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നാലാംതവണയാണ് അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.

ബില്‍ ഗേറ്റ്സ് 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+