ഹജ്: അനുവാദം നല്‍കുന്നില്ലെന്ന് ഹുറീയത് നേതാവ്
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നത്തിലെ തന്റെ നിലപാട് കാരണം തനിക്ക് ഹജിനു പോകാനുള്ള അനുവാദം കേന്ദ്രം നിഷേധിക്കുകയാണെന്ന് കശ്മീരിലെ ഹുറീയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനി ആരോപിച്ചു.
ബുധ്ഗാം ജില്ലയില്‍ നിന്നാണ് താനും ഭാര്യയും ഹജിന് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ക്കൊഴികെ അവിടെ നിന്നുള്ള എല്ലാവര്‍ക്കും ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച യാത്രാരേഖകള്‍ കിട്ടിക്കഴിഞ്ഞു. ഇപ്പോഴുള്ള പദ്ധതിയനുസരിച്ച് ബുധ്ഗാവിലെ ആളുകള്‍ ബുധനാഴ്ചയാണ് ഹജിന് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
2000 മുതല്‍ താന്‍ ഹജിന് പോകാന്‍ അനുവാദം തേടുന്നതാണ്. സംസ്ഥാന ഹജ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ബി.ബി.വ്യാസ് ഇക്കാര്യത്തില്‍ തന്നെ സഹായിക്കാമെന്നും ഇക്കാര്യത്തിലുള്ള കേന്ദ്രനിലപാട് തന്നെ അറിയിക്കാമെന്നും ഏറ്റിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം നടന്നിട്ടില്ല.
ഡിസംബര്‍ 30 വരെ ഹജിന് പോകാനുള്ള അനുവാദം ലഭിക്കാനായി താന്‍ കാത്തിരിക്കുമെന്നും ഗീലാനി പറഞ്ഞു.












Click it and Unblock the Notifications