വോള്‍കര്‍: എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ചില്ലെന്ന് ജഗത്
ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്ക് സമന്‍സ് അയച്ചിട്ടില്ലെന്ന് നട്വര്‍ സിംഗിന്റെ മകന്‍ ജഗത്സിംഗ് പറഞ്ഞു. പ്രശ്നം കോണ്‍ഗ്രസ് തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ജഗത് കുറ്റപ്പെടുത്തി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നു മാത്രമേ അവര്‍ അന്വേഷിക്കേണ്ടതുള്ളൂ. തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ഇറാഖില്‍ വച്ചുള്ള കാര്യങ്ങളില്‍ ഒരു വിധത്തിലുളള നിയമലംഘനവും നടന്നിട്ടില്ല.
നട്വര്‍ സിംഗ് മന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കുമന്നും എന്നാല്‍ അദ്ദേഹത്തോട് അനീതിയാണ് ചെയ്യുന്നതെന്നും ജഗത്സിംഗ് പറഞ്ഞു. ചട്ടമനുസരിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കുമെന്നും ജഗത് പറഞ്ഞു.












Click it and Unblock the Notifications