കശ്മീരില്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ സൈനികര്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച രണ്ട് ഹര്‍ഖത് ഉള്‍ മുജാഹിദ്ദീന്‍ ഭീകകരെ വെടിവച്ചു കൊന്നു. ഷബീര്‍ അഹമ്മദ്, സഫര്‍ ഹൂസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വിവരം ലഭിച്ചതനുസരിച്ച് താന്‍ണ്ട വനാതിര്‍ത്തിയില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
മെയ് അഞ്ചിന് സൈന്യത്തിന് കീഴടങ്ങിയ ഷബീര്‍ പ്രത്യേക ദൗത്യസേനയുടെ ദോഡ ക്യാമ്പില്‍ നിന്നും സ്ഫോടനകവസ്തുക്കള്‍ കൈക്കലാക്കി ആഗസ്ത് ഒന്നിന് രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications