കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍കര്‍: രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തെ ചൊല്ലിയുളള പ്രതിപക്ഷ ബഹളം മൂലം രാജ്യസഭ ഡിസംബര്‍ ആറ് ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്സഭ ഉച്ചക്ക് രണ്ടുമണി വരെ നിര്‍ത്തിവച്ചു. പ്രശ്നത്തില്‍ നട്വര്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്.

രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ പ്രശ്നത്തെ ചൊല്ലി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഇതിനു മറുപടിയായി ഭരണകക്ഷിയംഗങ്ങള്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിനെ കുറിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചു.

സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ബഹളം നിര്‍ത്താന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സഭ ഉച്ച വരെ പിരിയുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു.

രാജ്യസഭയില്‍ നട്വറിന്റേയും സോണിയാഗാന്ധിയുടേയും രാജിയാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. രാവിലെ സഭ സമ്മേളിച്ചയുടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. 25 മിനിറ്റു നേരം ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സഭ ആദ്യം ഉച്ചവരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയായിരുന്നു.

നേരത്തെ ചൊവ്വാഴ്ച എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം നട്വര്‍ സിംഗ് രാജി വയ്ക്കുന്നതു വരെ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. നട്വര്‍ ഇപ്പോള്‍ത്തന്നെ രാജി വയ്ക്കണമെന്നും ഇപ്പോള്‍ മോസ്മോവിലുള്ള പ്രധാനമന്ത്രി രാജി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. ദേശീയ ഉപദേശക സമിതി നേതൃസ്ഥാനം സോണിയാഗാന്ധി രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X