Get Updates
Get notified of breaking news, exclusive insights, and must-see stories!

വോള്‍ക്കര്‍: മത്രാനിയെ വീണ്ടും ചോദ്യം ചെയ്തു

ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തില്‍ അനില്‍ മത്രാനിയേയും ആന്‍ഡലീപ് സെഗാളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിസംബര്‍ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്തു. എണ്ണയിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇറാഖ് യാത്രയെക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.

നട്വറിന് എണ്ണക്കൂപ്പണുകള്‍ ലഭിച്ചുവെന്ന മത്രാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഹംദാന്‍ എക്സ്പോര്‍ട്സ് ഡയറക്ടറായ സെഗാളിനെ ചോദ്യം ചെയ്തത്.

രാവിലെ 10 മണിയോടെയാണ് ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സെഗാള്‍ എത്തിയത്. 90 മിനിറ്റിന് ശേഷം മത്രാനിയും എത്തിച്ചേര്‍ന്നു.

തിങ്കളാഴ്ച മത്രാനിയെ എന്‍ഫോഴ്സ്മെന്റ് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എണ്ണയിടപാടില്‍ അനധികൃത വിദേശകറന്‍സി ഇടപാട് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇത്.

സെഗാളിനെ വോള്‍ക്കര്‍ കമ്മറ്റി വെളിപ്പെടുത്തലിനെ തുടര്‍ന്ന് നേരത്തെയും ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+