Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എ ആത്മഹത്യക്കു ശ്രമിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ശിവസേന എംഎല്‍എ ഗുലാബ്റാവു ഗാവണ്ടേയാണ് മണ്ണെണ്ണ ഒഴിച്ചും വിഷം കഴിച്ചും സഭയില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

കടക്കെണിയില്‍ കുടുങ്ങി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതു പെരുകിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു.

ചോദ്യോത്തരവേള മാറ്റിവച്ച് കര്‍ഷക ആത്മഹത്യയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രാമദാസ് കദം ആവശ്യപ്പെട്ടപ്പോഴാണ് ഗാവണ്ടേ പൊടുന്നനെ ഒരു കൈയില്‍ മണ്ണെണ്ണ കുപ്പികളും മറ്റേ കൈയില്‍ വിഷവുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങിയത്. തുടര്‍ന്ന് ഗാവണ്ടേ മണ്ണെണ്ണ ദേഹത്തൊഴിച്ചു. വിഷവസ്തു കഴിക്കുന്നതിനു മുമ്പ് സഭാംഗങ്ങള്‍ എംഎല്‍എയെ തടഞ്ഞു. രണ്ട് സേനാംഗങ്ങള്‍ ചേര്‍ന്ന് ഗാവണ്ടേയെ സഭയ്ക്കു പുറത്തേക്ക് കൊണ്ടുപോയി.

ഗാവണ്ടേയുടെ പ്രവൃത്തിയ്ക്കെതിരെ തുടര്‍ന്ന് സഭ പ്രമേയം പാസാക്കി. നിയമസഭാ സമ്മേളനം സമാപിക്കുന്നതു വരെ എംഎല്‍എയെ സസ്പെന്റ് ചെയ്യണമെന്ന് പ്രമേയത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+