മോണിക്കയെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു
ഭോപ്പാല്‍: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്ക ബേദിയെ ഭോപാലിലെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ഹൈദരാബാദില്‍ നിന്നും ഭോപ്പാലിലേക്ക് കൊണ്ടുവന്ന മോണിക്കയെ സുരക്ഷാകാരണങ്ങളാല്‍ ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയില്ല. പകരം ജഡ്ജി പൊലീസ് സ്റേഷനിലേക്ക് പോകുകയായിരുന്നു. അഞ്ചു ദിവസം മോണിക്കയെ കസ്റഡിയില്‍ വിട്ടുതരാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും രണ്ടു ദിവസമേ കോടതി അനുവദിച്ചുള്ളൂ.
വ്യാജ പാസ്പോര്‍ട്ട് കേസിലാണ് ഭോപ്പാലിലെ കോടതി മോണിക്കയോട് ഹാജരാകാനവശ്യപ്പെട്ട് വാറന്റയച്ചത്. ഹൈദരാബാദിലും മറ്റൊരു പാസ്പോര്‍ട്ട് കേസില്‍ ഹാജരാക്കാനായാണ് മോണിക്കയെ കൊണ്ടുപോയത്. ഞായറാഴ്ചയാണ് കനത്ത സുരക്ഷാസന്നാഹങ്ങളോടെ മോണിക്കയെ ഹൈദരാബാദില്‍ നിന്നും ഭോപ്പാലിലേക്ക് കൊണ്ടുവന്നത്. ഇവരെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications