Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്വര്‍സിംഗ് രാജിവയ്ക്കാന്‍ തീരുമാനിച്ചു

ദില്ലി: കേന്ദ്രമന്ത്രി നട്വര്‍സിംഗ് രാജിവയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നട്വര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ അറിയിച്ചു.

ബുധനാഴ്ച പ്രധാനമന്ത്രി മോസ്കോയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ നട്വര്‍ രാജി സമര്‍പ്പിക്കും. കോണ്‍ഗ്രസ് സ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് നട്വറിനെ പുറത്താക്കിയതിനു പിന്നാലെയാണ് രാജി തീരുമാനം.

ബിജെപിയുടെയും എന്‍ഡിഎയുടെയും രാഷ്ട്രീയപ്രേരിതമായ നീക്കങ്ങള്‍ക്കു വഴിവയ്ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനാണ് നട്വര്‍ രാജിവയ്ക്കുന്നതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.

തിങ്കളാഴ്ച രാത്രി പതിനൊന്നിനാണ് നട്വര്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സോണിയ നട്വറിനോട് രാജി ആവശ്യപ്പെട്ടുവെന്ന് സൂചനയുണ്ട്.

സ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയത് ഒരു സൂചനയായി നട്വര്‍ കാണണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പരോക്ഷമായി നട്വര്‍ രാജിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നട്വര്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി നട്വര്‍ സോണിയയെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+