പാര്‍ലമെന്റ് നടപടി തടസപ്പെടുത്തുന്നത് എന്‍ഡിഎ തുടരും
ദില്ലി: രാജി വയ്ക്കാന്‍ നട്വര്‍സിംഗ് തീരുമാനിച്ചുവെങ്കിലും രാജി സമര്‍പ്പിക്കുന്നതുവരെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുമെന്ന് എന്‍ഡിഎ അറിയിച്ചു.
പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനിയുടെ അധ്യക്ഷതയില്‍ നടന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലാണ് രാജി വയ്ക്കുന്നതുവരെ സഭാ നടപടികള്‍ തടസപ്പെടുത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ധാരണയായത്.
ബീഹാര്‍ നിയമസഭ പിരിച്ചുവിടാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശ വിദേശത്തു വച്ച് രാഷ്ട്രപതിക്ക് അംഗീകരിക്കാമെങ്കില്‍ മോസ്കോയിലുള്ള പ്രധാനമന്ത്രിക്ക് നട്വര്‍സിംഗിന്റെ രാജി സ്വീകരിക്കാവുന്നതാണെന്ന് ബിജെപി വക്താവ് വി.കെ.മല്‍ഹോത്ര പറഞ്ഞു.












Click it and Unblock the Notifications