കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു സലീമിനെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: അധോലോക നേതാവ് അബു സലീമിനെ തങ്ങളുടെ കസ്റഡിയില്‍ വിട്ടുകിട്ടാനായി മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ടാഡ കോടതിയെ സമീപിച്ചു.

അഭിനേത്രി മനീഷ കൊയ്രാളയുടെ സെക്രട്ടറി അജിത് ദീവാനിയെ 2001ല്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് നീക്കം.

സലീമിനെതിരെ വിചാരണ നടത്താന്‍ പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ മുംബൈ പൊലീസിന് അനുവാദം നല്‍കിയിരിക്കുന്ന രണ്ടുകേസുകളില്‍ ഒന്നാണ് ദീവാനി കൊലക്കേസ്. 95ലെ പ്രദീപ് ജയില്‍ വധക്കേസാണ് വിചാരണയനുവദിച്ചിരിക്കുന്ന രണ്ടാമത്തെ കേസ്. ഈ കേസില്‍ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധസ്വാഡിന്റെ കസ്റഡിയിലാണ് അബു സലീമിപ്പോള്‍.

സലീമിനെ കസ്റഡിയില്‍ വിട്ടുകിട്ടാനാവശ്യപ്പെട്ടുളള ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിക്കുന്നത് 93ലെ മുംബൈ സ്ഫോടനക്കേസ് കൈകാര്യം ചെയ്യുന്ന ടാഡ കോടതിയിലാണ്.

ഈ കേസില്‍ സലീമിനെ ചോദ്യം ചെയ്ത ശേഷം ഇയാളെ ടാഡ കോടതിക്ക് സിബിഐ വിട്ടുകൊടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X