ഉമാഭാരതി പദയാത്ര തുടരുന്നു
ഭോപാല്‍: ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതി പദയാത്ര തുടരുന്നു. ഭോപാലില്‍ നിന്നും അയോധ്യയിലേക്കാണ് ഉമാഭാരതിയുടെ പദയാത്ര.
തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനോട് കടുത്ത ഭാഷയിലാണ് ഉമാഭാരതി പ്രതികരിച്ചത്. എല്‍.കെ.അദ്വാനിയെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഉമ ജിന്നയെ പ്രശംസിച്ചതിലൂടെ കടുത്ത അച്ചടക്ക ലംഘനമാണ് അദ്വാനി നടത്തിയതെന്നും ആരോപിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പു പറയുകയാണ് അദ്വാനി ചെയ്യേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ ബിജെപിയുടെ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയേക്കും.












Click it and Unblock the Notifications