എണ്ണയിടപാട്: എന്‍ഫോഴ്സ്മെന്റ് സംഘം ഇറാഖിലേക്ക് തിരിച്ചു
ദില്ലി: സദ്ദാം ഹുസൈന്റെ ഭരണക്കാലത്ത് ഇറാഖി സര്‍ക്കാരില്‍ നിന്നും നട്വര്‍സിംഗ് എണ്ണ കൂപ്പണുകള്‍ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നംഗ സംഘം ഇറാഖിലേക്ക് തിരിച്ചു.
2001 ജനവരിയില്‍ നട്വര്‍സിംഗ് നടത്തിയ ബാഗ്ദാദ് സന്ദര്‍ശനത്തെ കുറിച്ച് ഇറാഖി ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് സംഘം വിവരങ്ങള്‍ ആരായും.
അന്വേഷണവുമായി ബന്ധപ്പെട്ട് നട്വര്‍സിംഗിന്റെ മകന്‍ ജഗത്സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ക്രൊയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ മത്രാനിയെയും ജഗത്സിംഗിന്റെ സുഹൃത്ത് ആന്ദലീബ് സെഗാളിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications