ബാബ്റി മസ്ജിദ്: കല്ലേറിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു
കാസര്‍കോഡ്: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ ആറ് ചൊവ്വാഴ്ച മുസ്ലീം സംഘടനകള്‍ നടത്തുന്ന കരിദിനത്തോടനുബന്ധിച്ച് കാസര്‍കോഡുണ്ടായ അക്രമസംഭവത്തില്‍ ഒരു ലോറി ഡ്രൈവര്‍ മരിച്ചു.
ചെങ്കള സന്തോഷ് നഗറില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറഞ്ഞാണ് ഡ്രൈവര്‍ മരിച്ചത്. ഡ്രൈവര്‍ തൃശൂര്‍ കൊരട്ടിയിലെ ഷീന്‍ (24) ആണ് മരിച്ചത്.
മംഗലാപുരത്തേക്ക് പോകുകയായിരുന്ന ഒരു ലോറിയുടെ ഡ്രൈവറായ ഷീന്‍ എന്നയാളാണ് മരിച്ചത്. ലോറിയിലെ ക്ലീനര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
കരിദിനാചരണത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications