ദേവസ്വം ബോര്‍ഡിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതികളെ പറ്റി വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയെ ഓഫീസില്‍ വിളിച്ച് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ലെന്നും ഉത്തരവ് വന്നതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുമെന്നും വിജിലന്‍സ് ഐജി സിബി മാത്യു അറിയിച്ചു.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന ആരോപിച്ച എന്‍എസ്എസാണ് വിജിലന്‍സ് അന്വേഷണം ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള വിജിലന്‍സ് അന്വേഷണം.സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതായി അറിയുന്നു.
അന്വേഷണത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ സ്വാഗതം ചെയ്തു. നിരപരാധിത്വം തെളിയിക്കാന്‍ അവസരം വന്നിരിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications