കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സംസ്ഥാനത്തെ സ്കൂളുകള്‍ എഡ്യുസാറ്റ് മുഖേന ബന്ധിപ്പിക്കും: വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും എഡ്യൂസാറ്റ് മുഖേന ബന്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോഴിക്കോട് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച 39-ാമത് സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്രമേള ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ സൗകര്യം മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏര്‍പ്പെടുത്തും. സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ഇപ്പോഴുള്ളതില്‍ നിന്നും ഇരട്ടിയാക്കി വര്ദ്ധിപ്പികുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തുമന്ത്രി എം.കെ മുനീറും ചടങ്ങില്‍ സംബന്ധിച്ചു. ശാസ്ത്രമേളയുടെ സമാപനം ഡിസംബര്‍ എട്ടിന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നിര്‍വഹിക്കും.
Story first published: Tuesday, December 6, 2005, 23:53 [IST]