Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുവന്താനത്ത് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം-കുമളി റോഡില്‍ പെരുവന്താനത്ത് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ലോറി ഡ്രൈവര്‍ സെന്തില്‍, സുരേഷ്, സതീഷ് എന്നിവരാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ വച്ചും മറ്റ് രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ചുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡിസംബര്‍ ആറ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ് അപകടം നടന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ കേരളത്തിലെ ദേശീയ പാതകളില്‍ സില്‍ ജോലികള്‍ക്കായി കൊണ്ടുവന്നതായിരുന്നു.

ഒരു വീട് തകര്‍ത്താണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ലോറി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+