കണ്ണൂരില്‍ ബോംബുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂരിലെ നാറാത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും പൊലീസ് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു.
നാറാത്ത് കുമ്മായക്കടവിലെ ബദരിയ്യ മസ്ജിദിന് സമീപം കീലകത്ത് പുതിയപുരയില്‍ മറിയുമ്മയുടെ കുടുംബവീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. മഴു, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി ഈ വീട് ആള്‍താമസമില്ലാതെ കിടക്കുന്ന ഈ വീട്ടില്‍ വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിസംബര്‍ ആറ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. പെട്ടിക്കുള്ളിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications