പാലക്കാട് രണ്ടാഴ്ചക്കുളളില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പു വേണമെന്ന് കോടതി
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനായി രണ്ടാഴ്ചക്കുളളില്‍ നഗരസഭാ കൗണ്‍സില്‍ ചേരണം. രണ്ടാഴ്ചക്കുളളില്‍ നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട മുസ്ലിം ലീഗ് അംഗം വിജയകുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ മുന്നോട്ടുവന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തയ്യാറാവത്തതു കാരണം പാലക്കാട് നഗരസഭാ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ചെയര്‍മാന്റെ കീഴിലല്ലാ സത്യപ്രതിജ്ഞ ചെയ്തതെന്ന കാരണത്താന്‍ ഡെപ്യൂട്ടി ചെയര്‍മാനായ ബിജെപി അംഗത്തിന്റെ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിരുന്നു.












Click it and Unblock the Notifications