വൈദ്യുതിനിരക്ക് കുറയ്ക്കാനാവില്ല: റെഗുലേറ്ററി കമ്മിഷന്‍
തിരുവനന്തപുരം: ഇപ്പോഴത്തെ വരവുചെലവു കണക്ക് പ്രകാരം സംസ്ഥാനത്തെ വൈദ്യുതനിരക്കില്‍ കുറവു വരുത്താനാകില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. വൈദ്യുതി നിരക്ക് കുറക്കാനുള്ള നിര്‍ദേശം മുന്നിലില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതിനിരക്കില്‍ കുറവു വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇത്തവണ ആവശ്യത്തിലധികം മഴ ലഭിച്ചതു കൊണ്ട് വൈദ്യുതി ചാര്‍ജില്‍ സര്‍ക്കാര്‍ കുറവു വരുത്തുമെന്ന് കരുതിയിരുന്നു. 15 മുതല്‍ 20 ശതമാനം വരെ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിരക്ക് കുറവു വരുത്താനാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications