സെക്രട്ടറി സ്ഥാനത്തിന് വെള്ളാപ്പള്ളിയും വിദ്യാസാഗറും
കൊല്ലം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലുള്ള സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗറും തമ്മില്‍ മത്സരം. ഇരുവരും ഡിസംബര്‍ ആറ് ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചു.
ഔദ്യോഗിക പക്ഷത്തു നിന്ന് ഏഴു പേരും വിദ്യാസാഗര്‍ പക്ഷത്തു നിന്ന് നാല് പേരുമാണ് പത്രികകള്‍ നല്‍കിയിട്ടുള്ളത്. വിദ്യാസാഗറിനെ കൂടാതെ പി.കുമാരന്‍, എസ്.സുജാതന്‍, ഡി.പ്രഭ എന്നിവരാണ് വെള്ളാപ്പള്ളി വിരുദ്ധ പാനലിലുള്ളത്. എസ്.സുവര്‍ണകുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു പാനലും മത്സരത്തിനുണ്ട്.
ഡിസംബര്‍ 21ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications