പ്രധാന ക്ഷേത്രങ്ങളില്‍ കനത്ത സുരക്ഷ
കോട്ടയം: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മുന്‍കരുതലെന്ന നിലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ശബരിമലയിലും ഗുരുവായൂരിലും ദ്രുത കര്‍മസേനയുടെ പ്രത്യേക കമാന്റോകളെയും ബോംബ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ശബരിമല-ഉപ്പുപാറ വഴി തീര്‍ഥാടകരെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയതിനു ശേഷമേ കടത്തിവിടുന്നുള്ളൂ. പമ്പയിലും പതിനെട്ടാം പടി കയറുന്നതിനു മുമ്പും മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തുന്നുണ്ട്.
ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. ഇരുമുടിക്കെട്ടല്ലാതെ മറ്റ് സാമഗ്രികളൊന്നും സന്നിധാനത്തിലേക്ക് കയറ്റാനും അനുവദിക്കുന്നില്ല. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് ഭക്തരെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത്.












Click it and Unblock the Notifications