കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മൈക്രോസോഫ്റ്റ് 3000 ജോലിക്കാരെ നിയമിക്കും: ബില്‍ ഗേറ്റ്സ്
ദില്ലി: മൈക്രോസോഫ്റ്റ് കമ്പനി അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3000 കൂടുതല്‍ ജോലിക്കാരെ നിയമിക്കുമെന്ന് മൈക്രോസോഫ്റ്റ് ചെയര്മാന് ബില്‍ ഗേറ്റ്സ് അറിയിച്ചു. ദില്ലിയില്‍ ഡിസംബര്‍ ഏഴ് ബുധനാഴ്ച സിഐഐ-സിഇഒ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോസോഫ്റ്റിന് ഇപ്പോള്‍ ഇന്ത്യയില്‍ 4000 ജോലിക്കാരാണുള്ളത്. അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം 7000ആക്കി ഉയര്‍ത്തുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബില്‍ ഗേറ്റ്സ് ചൊവ്വാഴ്ച ഐടി വകുപ്പുമന്ത്രി ദയാനിധി മാരനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അമേരിക്കയിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബറില്‍ ദയാനിധി മാരന് സന്ദര്‍ശനം നടത്തിയിരുന്നു.
ബില്‍ ഗേറ്റ്സ് 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍
Comments
Story first published: Wednesday, December 7, 2005, 23:53 [IST]