സഭാനടപടികള്‍ തടസപ്പെടുത്തില്ല: ബിജെപി
ദില്ലി: നട്വര്‍ സിംഗിന്റെ രാജിയില്‍ സന്തോഷം പ്രകടിപ്പിച്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഇനിമുതല്‍ സഭാ നടപടികള്‍ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുമെന്ന് അറിയിച്ചു. ഡിസംബര്‍ ഏഴ് ബുധനാഴ്ച ബിജെപി പ്രസിഡന്റ് എന്‍.കെ അദ്വാനിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധത്തിന്റെ ഭാഷ മാത്രമേ സര്‍ക്കാരിന് മനസിലാകുകയുള്ളൂവെന്നാണ് നട്വറിന്റെ ഇപ്പോഴുള്ള രാജി തരുന്ന സന്ദേശമെന്ന് അദ്വാനി പറഞ്ഞു. സഭാനടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തിയാലല്ലാതെ ആരും രാജി വയ്ക്കില്ലെന്നാണ് തെളിയുന്നത്. നട്വര്‍ രാജി വച്ചെങ്കിലും ദേശീയ ഉപദേശക സമിതി നേതതൃസ്ഥാനം സോണിയാ ഗാന്ധി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications