ചെന്നൈയില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി
ചെന്നൈ: ബംഗാള്‍ തീരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തു രൂപപ്പെട്ടിരിക്കുന്ന കനത്ത ന്യൂനമര്‍ദം മൂലം ചെന്നൈയില്‍ വീണ്ടും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
എന്നാല്‍ ഡിസംബര്‍ എട്ട് വ്യാഴാഴ്ച മുതലേ മഴ പെയ്യാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ചുഴലിക്കാറ്റ് എപ്പോഴാണ് തീരത്തേക്ക് കടക്കുകയെന്ന് പറയാറായിട്ടില്ലെന്നതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടില്ല.
ചുഴലിക്കാററിന്റെ സ്വാധീനത്താല്‍ വ്യാഴാഴ്ച മുതല്‍ തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും പോണ്ടിച്ചേരിയിലും മഴയോ ഇടിയോടു കൂടിയ മഴയോ പെയ്യാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നേരത്തെയുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ മഴയും കനത്ത നാശം വിതച്ചിരുന്നു.












Click it and Unblock the Notifications