ദില്ലിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയിലെ അിബാധയില്‍ 12 മരണം
ദില്ലി: കിഴക്കന്‍ ദില്ലിയിലെ ഒരു തുണിനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദില്ലിയിലെ വിശ്വാസ് നഗര്‍ പ്രദേശത്ത് ഡിസംബര്‍ ഏഴ് ബുധനാഴ്ച രാവിലെ പതിനൊന്നേകാലോടെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ രണ്ടാംനിലയിലുണ്ടായ തീ മൂന്നുനിലകളിലേക്കും പടര്‍ന്നു. ഫയര്‍ഫോഴ്സിന്റെ രണ്ടുമണിക്കൂര്‍ നേരത്തെ പ്രയത്നത്തിനൊടുവിലാണ് തീ കെടുത്താനായത്.
മരിച്ച 12 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുളള ശ്രമം നടക്കുകയാണ്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ പെട്ടിട്ടുണ്ടോയെന്നും തിരച്ചില്‍ നടത്തുന്നുണ്ട്.
തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications