ഗീലാനിക്ക് ഹജിന് സര്‍ക്കാര്‍ അനുവാദം നല്‍കി
ശ്രീനഗര്‍: കശ്മീരിലെ ഹുറീയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിക്ക് ഈ വര്‍ഷം ഹജ് നടത്താന്‍ അനുവാദം നല്‍കിയതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. ഡിവിഷണല്‍ കമ്മീഷണറും സ്റേറ്റ് ഹജ് കമ്മറ്റി ചെയര്‍മാനുമായ ബി.ബി വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഗീലാനിക്ക് ഇതുവരെ യാത്രാസംബന്ധമായ യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്ന് ഗീലാനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
കശ്മീര്‍ പ്രശ്നത്തിലെ തന്റെ നിലപാട് കാരണം ഹജിന് പോകാന്‍ തന്നെയും ഭാര്യയേയും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന കഴിഞ്ഞ ദിവസം ഗീലാനി ആരോപിച്ചിരുന്നു.












Click it and Unblock the Notifications