നട്വര്‍ സിംഗ് രാജിക്കത്ത് പ്രധാനമന്ത്രിക്കയച്ചു
മോസ്കോ: കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വച്ച നട്വര്‍ സിംഗ് തന്റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചു.
ഡിസംബര്‍ ആറ് ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയുടെ ദില്ലിയിലെ റേസ്കോഴ്സ് റോഡിലെ വസതിയിലെത്തി രാജിക്കത്ത് നല്‍കിയത്. ഈ കത്തിന്റെ ഫാക്സ് കോപ്പി ഇപ്പോള്‍ റഷ്യയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ചുകൊടുത്തു. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ റൂമിലേക്കാണ് കത്തിന്റെ കോപ്പി ഫാക്സ് മുഖേന അയച്ചത്.എന്നാല്‍ ആ സമയത്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹം തിരികെ മുറിയിലെത്തിയ ശേഷമാണ് കത്ത് കണ്ടത്.
രാജി തീരുമാനം പ്രഖ്യാപിച്ച നട്വര്‍ രാജിക്കത്ത് കൈമാറിയോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications